താനൂരില്‍ വീടുകളും വാഹനങ്ങളും തകര്‍ത്തു

താനൂരില്‍ വീടുകളും വാഹനങ്ങളും തകര്‍ത്തു

താനൂര്‍: ഉണ്ണിയാല്‍ കടപ്പുറത്ത് എട്ടോളം വീടുകള്‍ക്ക് നേരെ ആക്രമണം.  ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.  രണ്ടു സ്‌കൂട്ടറും, ഒരു കാറും, രണ്ടു ഓട്ടോറിക്ഷയും ആക്രമണത്തില്‍ തകര്‍ന്നു.  രണ്ടു കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
മുസ്ലിം ലീഗ്-സി പി എം സംഘര്‍ഷത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് താനൂര്‍ പോലീസ് അറിയിച്ചു.  ഞായറാഴ്ച രാത്രി 10.30നും പുലര്‍ച്ചെ 2 മണിക്കും ഇടയ്ക്കായിരുന്നു ആക്രമണം.  രണ്ടു വീടുകള്‍ പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു.

ഇടതുപക്ഷ അനുയായികളുടെ വീടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് സ്ഥലത്തെ സി പി എം നേതാക്കള്‍ അറിയിച്ചു.  കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായും അവര്‍ പറഞ്ഞു.  താനൂര്‍ എം എല്‍ എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമായിരുന്നു ആക്രമണമെന്ന് സി പി എം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ പറഞ്ഞു.  സംഘടിതമായ ആക്രമണമാണ് നടന്നത്.  പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സി പി എം ജില്ലാ നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കും.  പോലീസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് സി പി എം നേതാക്കള്‍ അറിയിച്ചു.

Sharing is caring!