തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് പി കെ ബഷീര്‍
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസന്തിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പി കെ ബഷീര്‍ എം എല്‍ എയ്ക്ക് ഒതായിയില്‍ എടവണ്ണ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സ്വീകരണം നല്കി.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എം എല്‍ എക്ക് സ്വീകരണം നല്കി. എം എല്‍ എ എന്ന നിലയില്‍ അഞ്ചു വര്‍ഷം സംതൃപ്തിയോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി അഞ്ച് വര്‍ഷം ആത്മാര്‍ഥമായി പരിശ്രമിച്ചുവെന്നാണ് വിശ്വാസം. ഒട്ടേറെ വികസന പദ്ധതികള്‍ മണ്ഡലത്തിലേക്ക് കൊണ്ടുവരുവാനുമായതായി എം എല്‍ എ അറിയിച്ചു. മൊത്തം 400 കോടി രൂപയിലേറെ ചെലവു വന്ന പദ്ധതികള്‍ മണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അരീക്കോട് ഐ ടി പാര്‍ക്ക്, അരീക്കോട് സ്റ്റേഡിയം, എടവണ്ണ പത്തപ്പിരിയം ഹൈടെക് ഹാച്ചറി ഫാം, ഏഴ് പാലങ്ങള്‍, എടവണ്ണ ക്യാന്‍സര്‍ നിര്‍ണയ സെന്റര്‍, ജില്ലയിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായ ആഡ്യന്‍പാറ ജലവൈദ്യുതി പദ്ധതി, എടവണ്ണ സബ് ട്രഷറി, സബ് റജിസ്ട്രാര്‍ ഓഫിസ്, എടവണ്ണ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്, ഏറ്റം മുന്നേറ്റം വിദ്യാഭ്യാസ പാക്കേജ് എന്നിവ എം എല്‍ എയുടെ നേതൃത്വത്തില്‍ വന്ന പദ്ധതികളാണ്.
ഇവയ്ക്ക് പുറമേ നാല് യു പി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തി, എട്ട് ബദല്‍ സ്കൂളുകള്‍ എല്‍ പി സ്കൂളാക്കി ഉയര്‍ത്തി, ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കി, അരീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി, രണ്ടു പി എച്ച് സികള്‍ സി എച്ച് സി ആയി ഉയര്‍ത്തി, 50 കോടി രൂപയ്ക്ക്ടുത്ത് കുടിവെള്ള പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കി, 148 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ ഏറ്റെടുത്തു, മലയോര മേഖലയിലെ റോഡുകള്‍ നവീകരിച്ചു, എം എല്‍ എയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയായ സ്നേഹ സാന്ത്വനം വഴി ഒട്ടേറെ പേര്‍ക്ക് സഹായം നല്‍കാനും, വളരെയധികം പേരുടെ പരാതികള്‍ തീര്‍ക്കാനും, അര്‍ഹരായ മണ്ഡലത്തിലെ മുഴുവന്‍ വികലാംഗര്‍ക്കും മുച്ചക്ര സ്കൂട്ടര്‍ സൗജന്യമായി നല്കി.
തുടര്‍ ദിവസങ്ങളില്‍ മണ്ഡലം യു ഡി എഫ് ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പി കെ ബഷീര്‍ അറിയിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




