പൂക്കോട്ടുമണ്ണ ആര്‍ ഒ ബി യാഥാര്‍ഥ്യമായി,
നിലമ്പൂര്‍: ഉത്സവതിമര്‍പ്പില്‍ പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു. ചാലിയാര്‍ പുഴയില്‍ പൂക്കോട്ടുമണ്ണയെയും കുറുമ്പലങ്ങോടിനെയും ബന്ധിപ്പിക്കുന്ന 35 കോടി രൂപചെലവിട്ട പാലവും റഗുലേറ്ററും മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. പായസം വിളമ്പിയും പടക്കംപൊട്ടിച്ചും ഉദ്ഘാടനം ഉത്സവമാക്കുകയായിരുന്നു നാട്ടുകാര്‍.
1970തില്‍ ജലസേചന ആവശ്യത്തിന് മുണ്ടേരിയില്‍ ഡാം നിര്‍മ്മിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് മൂന്നോ നാലോ വി.സി.ബി കം ബ്രിഡ്ജ് മതിയെ തന്റെ നിര്‍ദ്ദേശമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെ് മന്ത്രി ആര്യാടന്‍ പറഞ്ഞു. ഡാം പണിതാല്‍ മുണ്ടേരി ഫാമും 250 ഏക്കര്‍ വനഭൂമിയും വെള്ളത്തിനടിയിലാകുമായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് വീടും സ്ഥലവും നഷ്ടമാവുകയും ചെയ്യും. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലും പിന്നീട് നിയമസഭയിലും റഗുലേറ്റര്‍ കം ബ്രിഡജ് മതിയെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് താനാണ്. ഇതിന്റെ ഭാഗമായുള്ള ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായി പൂക്കോട്ടുമണ്ണയിലും ഉദ്ഘാടനം ചെയ്തതോടെ ഇനി നിലമ്പൂരില്‍ കരിമ്പുഴയില്‍ ഒരു റഗുലേറ്റര്‍ കം ബ്രിഡ്ജ്കൂടി പണിയണമെന്നും ഇതോടെ പ്രദേശത്ത് വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരവും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
ഒന്നാംഘട്ടത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജും രണ്ടാം ഘട്ടത്തില്‍ ജലസേചനാവശ്യത്തിന് വെള്ളം പമ്പുചെയ്യാനുള്ള കനാലുകളുമാണുള്ളത്. ചുങ്കത്തറ, പോത്തുകല്‍, എടക്കര പഞ്ചായത്തുകളിലെ 2,100 ഹെക്ടര്‍ പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനും പദ്ധതി കൊണ്ടാവും. വേനല്‍ക്കാലത്ത് പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റുകയുമില്ല.
10 മീറ്റര്‍ നീളത്തിലും 3.40 മീറ്റര്‍ ഉയരത്തിലുമുള്ള 10 ഷട്ടറുകള്‍ ഉപയോഗിച്ച് 3.40 മീറ്റര്‍ ഉയരത്തില്‍ വെള്ളം സംഭരിക്കാവുന്ന റഗുലേറ്റര്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. പുഴയുടെ മുകള്‍ ഭാഗത്ത് രണ്ടു കിലോ മീറ്ററോളം ദൂരത്തില്‍ വെള്ളം നിലനിര്‍ത്താനാവും. 10 സ്പാനുകളിലായി 116 മീറ്റര്‍ നീളത്തിലും 4.25 മീറ്റര്‍ വീതിയിലുമുള്ള ഒറ്റവരി വാഹനഗതാഗതത്തിനുപയുക്തമായ പാലവും അപ്രോച്ച് റോഡുകളും ഇതിന്റെ ഭാഗമാണ്. മാര്‍ച്ച് 31നകം മുഴുവന്‍ പ്രവൃത്തിയൂം പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
ഉദ്ഘാടനചടങ്ങില്‍ പി.വി അബ്ദുല്‍വഹാബ് എം.പി ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, ആര്യാടന്‍ ഷൗക്കത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സ്വപ്‌ന (ചുങ്കത്തറ), സി. കരുണാകരന്‍പിള്ള (പോത്തുകല്‍), ജില്ലാ പഞ്ചായത്തംഗങ്ങളായ ഷേര്‍ളി വര്‍ഗീസ്, ഒ.ടി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി കുഞ്ഞാന്‍, പരപ്പന്‍ ഹംസ, വത്സമ്മ സെബാസ്റ്റ്യന്‍, സുമയ്യ, സി.ഡി സെബാസ്റ്റ്യന്‍, താജാ സക്കീര്‍, പി.വി ജേക്കബ്, ഷംസുദ്ദീന്‍ കൊമ്പന്‍, ശശിധരന്‍, ബിജു ശാമുവല്‍, ഷാനവാസ് ജോസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.