വനിതാ കോളേജ് ഉദ്ഘാടനം ചെയ്തു

വനിതാ കോളേജ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കേരളത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഇതില്‍ മലപ്പുറത്തെ ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം ഗവ. വനിതാ കോളെജിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ വ്യവസായ-ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി.

സി.എച്ച്. മുഹമ്മദ് കോയ മുതല്‍ അബ്ദുറബ്ബ് വരെ ജില്ലയില്‍ നിന്നുള്ള വിദ്യാഭ്യാസ വകുപ്പു  മന്ത്രിമാരുടെ ഇടപെടലുകളും ജനപ്രതിനിധികളുടെ സമ്മര്‍ദ്ദവും ഇതിനു പിന്നിലുണ്ട്. നാടിന്റെ പൊതുവായ ഗുണത്തിനുള്ള ഈ വിദ്യാഭ്യാസ പുരോഗതി നിലനിര്‍ത്തുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ട് പോവുകയും വേണമെും മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് ഇന്‍കെല്‍ എജു സിറ്റിയില്‍ വ്യവസായ വകുപ്പ് വിട്ടുനല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് മൂന്ന് കോടി ചെലവില്‍ നിര്‍മിക്കുന്ന ഗവ. വനിതാ കോളെജ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം പൊതുമേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച 30 കോളെജുകളില്‍ ഒന്‍പതെണ്ണം മലപ്പുറത്താണെ് മന്ത്രി പറഞ്ഞു. ഒരു വനിതാ കോളെജ് ഉള്‍പ്പെടെ ആറ് ഗവ. കോളെജുകളും രണ്ട് എയ്ഡഡ് കോളെജുകളും പട്ടിക വിഭാഗക്കാര്‍ക്കായി ഒരു കോളെജും ജില്ലയില്‍ സര്‍ക്കാര്‍ അനുവദിച്ചു.

പി. ഉബൈദുള്ള എം.എല്‍.എ., നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച്. ജമീല, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, പുല്ലാണി സൈത്, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, സെനറ്റ് അംഗം ടി.വി. ഇബ്രാഹീം, എ.ഡി.എം. ഡോ.ജെ.ഒ. അരുണ്‍, ഇ. മുഹമ്മദ് കുഞ്ഞി, ഗവ. വനിതാ കോളെജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, ഗവ. കോളെജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. മീര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. സലീം, സി.പി. ഷാജി, സി.എച്ച്. സൈനബ, വി.പി. സുമയ്യ, പി.ടി. സുനീറ, നഗരസഭാ കൗസിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!