മഅ്ദിനില്‍ ഹൈടെക് ലൈബ്രറി

മഅ്ദിനില്‍ ഹൈടെക് ലൈബ്രറി

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമര്‍പ്പണം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ വായന കൂടുതല്‍ ജനകീയമാക്കുക എതാണ് വൈസനിയം ലൈബ്രറിയുടെ ലക്ഷ്യം.

ഒരു പുസ്തകമെടുക്കാന്‍ ഷെല്‍ഫിലോ കാര്‍ഡ് കാറ്റലോഗിലോ തിരയേണ്ടതില്ല. രചയിതാവിന്റെ പേര്, വിഷയം അല്ലെങ്കില്‍ പുസ്തകത്തിന്റെ പേരോ ഐ.എസ്.ബി.എന്‍ നമ്പറോ അടിച്ച് കൊടുത്താല്‍ നിമിഷങ്ങള്‍ക്കകം തൊട്ടുമുന്നിലുള്ള സ്‌ക്രീനില്‍ ആവശ്യമുള്ള പുസ്തകം തെളിഞ്ഞ് വരും. പുസ്തകത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇതുവഴി സാധിക്കും. ലൈബ്രേറിയന്റെ സഹായം തേടേണ്ടതില്ല. ഇതിനായി പ്രത്യേകം സ്ഥാപിച്ച മെഷീനിലുള്ള ഓണ്‍ലൈന്‍ പബ്ലിക് ആക്‌സസ് കാറ്റലോഗ് എന്ന സിസ്റ്റമാണ് സഹായിക്കുന്നത്. ഷെല്‍ഫിലെ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഡ്യൂവി ഡെസിമല്‍ ക്ലാസിഫിക്കേഷന്‍ സ്‌കീം ഉപയോഗിച്ചാണ്.

ഓരോ ദിവസവും എത്ര പേരാണ് ലൈബ്രറിയില്‍ വരുന്നതെന്നും ആരൊക്കെയെന്നും ഇതിലൂടെ അറിയാനാവും. പുസ്തകം തിരികെ നല്‍കാന്‍ ചെക്ക് ഔട്ട് മെഷിനില്‍ വെച്ച് റിട്ടേണ്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. അപ്പോള്‍ അക്കൗണ്ട് തുറക്കുകയും കാന്‍സല്‍ ചെയ്ത് റസീപ്റ്റ് ലഭിക്കുകയും ചെയ്യും. കോഹ എ ഓപ്പണ്‍ സോഴസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഹൈടെക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുത്. പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍ എല്ലാം വായിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി എിവര്‍ പ്രസംഗിച്ചു.

സ്വലാത്ത്, ജനാസ നിസ്‌കാരം, മുള്‌രിയ്യ, രിഫാഈ ആണ്ടു നേര്‍ച്ച, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, അദാനം എന്നിവ നടന്നു. വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല റീഡിംഗ് ഫെസ്റ്റിവല്‍ രണ്ടാം ഘട്ട ഉദ്ഘാടനവും പരിപാടിയില്‍ നടന്നു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തിരൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, ളിയാഉല്‍ മുസ്തഫ തങ്ങള്‍ മാ’ൂല്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്‌റാഹീം, അബൂഹനീഫല്‍ ഫൈസി തെല, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കെ.എം.എ റഹീം, അബ്ദുല്‍ മജീദ് കക്കാട്, എം.അബ്ദുല്‍ മജീദ് അരിയല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!