പീഡനക്കേസില്‍ പ്രതി അറസ്റ്റില്‍

പൂക്കോട്ടുംപാടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൂ്റ്റമ്പാറ സ്വദേശി കുയില്‍ എന്ന പനോലന്‍ മുജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുതിയക്കോട് സ്വദേശിയായ 13 വയസ്സുകാരിയായ ഏഴാം തരം വിദ്യാര്‍ഥിനിയെയാണ് പ്രതിപീഡിപ്പിച്ചത്. ഫെബ്രുവരി 13 നാണ് സംഭവം. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കുട്ടിയുടെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇന്നലെ കുട്ടിയില്‍ നിന്നുംനിലമ്പൂര്‍ വനിതാ എസ് ഐ റസിയാ ബംഗാളത്ത്മൊഴിയെടുത്തിരുന്നു. പാണ്ടിക്കാട് സി ഐ ദേവസ്യക്കാണ് അന്വേഷണ ചുമതല. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തില്‍ സി ഐ യെ കൂടാതെ എസ് ഐ മാരായ അമൃത് രംഗന്‍, പ്രദീപ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
RECENT NEWS

കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യും
മലപ്പുറം: ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് അറുതിയാകുന്നു. പരപ്പനങ്ങാടി – തിരൂരങ്ങാടി റൂട്ടിലുള്ള 14.5 കോടിയുടെ പുതിയ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം [...]