യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കി മുസ്ലിംലീഗ്

യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കി മുസ്ലിംലീഗ്

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് മുസ്ലിം ലീഗ് നിയമസഭ തിരഞ്ഞെടുപ്പ് അങ്കം കുറിച്ചു.  യുവാക്കള്‍ക്കും, വനിതാ സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷ നല്‍കി നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി വൈകിപ്പിച്ചിരിക്കുകയാണ്.  ചിലയിടങ്ങളില്‍ സീറ്റ് വെച്ച്മാറല്‍ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷമേ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകൂ.

നിലവിലെ സിറ്റിങ് സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമാണ് ലീഗ് പുറത്തു വിട്ടത്.  യു ഡി എഫ് ചര്‍ച്ചകള്‍ക്ക് അനുസരിച്ചാകും ബാക്കി പട്ടിക പൂര്‍ത്തിയാക്കുക എന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.  കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം എന്നീ സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  കെ പി എ മജീദ്, കെ എന്‍ എ ഖാദര്‍ എന്നിവരെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പാണക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Sharing is caring!