അന്തര്‍ദേശീയ ആരോഗ്യ സെമിനാറില്‍ മലയാളിയുടെ പ്രബന്ധം
റിയാദ്: ജിസിസി രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയും സഊദിയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര ആരോഗ്യസെമിനാറില് പ്രബന്ധമവതരിപ്പിച്ചതില്‍ മലയാളി ഗവേഷകനും. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി ഗവേഷകനുമായ സയ്യിദ് മുഹ്സിന് തങ്ങള്‍ കുറുമ്പത്തൂരിനാണ് സഊദിയിലെ റിയാദില്‍ നടന്ന രാജ്യന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.
രോഗ രഹസ്യങ്ങളും രോഗിയുടെ അവകാശങ്ങളും ഇസ്ലാമിക പരിപ്രേക്ഷ്യം എന്ന വിഷയത്തിലായിരുന്നു സയ്യിദ് മുഹ്സിന് പ്രബന്ധമതവരിപ്പിച്ചത്. ദാറുല്‍ഹുദായിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹില് നിന്നും പി.ജി പൂര്‍ത്തിയാക്കിയ സയ്യിദ് മുഹ്സിന് ഇപ്പോള്‍ മലേഷ്യയിലെ ഐ.ഐ.യു.എമിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗവേഷകനാണ്.
പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശികളായ സയ്യിദ് അലവിക്കോയ തങ്ങള്‍-സയ്യിദത്ത് ഫാതിമ സുഹ്റ ദമ്പതികളുടെ മകനാണ്. ഇന്ത്യക്കത്തും പുറത്തുമായി നിരവധി സെമിനാറുകളില്‍ പ്രബന്ധമവതരിപ്പിച്ച സയ്യിദ് മുഹ്സിന് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]