സൂര്യാഘാതം: സുരക്ഷാ മാര്‍ഗരേഖ പ്രകാശനം ചെയ്തു

സൂര്യാഘാതം: സുരക്ഷാ മാര്‍ഗരേഖ പ്രകാശനം ചെയ്തു

മലപ്പുറം: വരള്‍ച്ചാ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുതിനായി  ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു. ആര്‍.ഡി.ഒ. ഡോ. ജെ ഒ അരുണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ഉമര്‍ ഫാറൂഖ്, പൊലീസ്, ഫയര്‍ഫോസ്, കൃഷി, ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂര്യാഘാതം തടയുന്നതിനായി തയ്യാറാക്കിയ സുരക്ഷാ മാര്‍ഗരേഖയുടെ പ്രകാശനം  ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. വേനലും ജലക്ഷാമവും പ്രതിരോധിക്കുന്നതിനും ജലലഭ്യത ഉറപ്പാക്കുതിനും ജലസ്രോതസ്സുകള്‍ ശുചീകരിക്കുതിനും  സമിതി തീരുമാനിച്ചു.

സൂര്യാഘാതം തടയല്‍ ശ്രദ്ധിക്കേണ്ടത്

സൂര്യാഘാതം തടയുതിനായി കടുത്ത വെയിലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക,  ചായ, കാപ്പി, മദ്യം തുടങ്ങിയവ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്  സുരക്ഷാമാര്‍ഗ രേഖയില്‍ പ്രതിപാദിക്കുന്നത്. ശാരീരികാധ്വാനമുളള ജോലികള്‍ ഉച്ച സമയത്ത് ചെയ്യാതിരിക്കുക. വീട്ടില്‍ വായു സഞ്ചാരം കൂടുന്നതിന് ജനാലകള്‍ തുറന്നിടുകയും ഫാന്‍ ഉപയോഗിക്കുകയും ചെയ്യുക. കട്ടികുറഞ്ഞതും ഇളം നിറത്തിലുളളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍, ജന്മനാ വിയര്‍പ്പ് ഗ്രന്ഥികളുടെ  അഭാവമുളളവര്‍, കര്‍ഷക തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍,പുറം ജോലികളില്‍ ഏര്‍പ്പെടുവര്‍, കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

സൂര്യാഘാതത്തിന് പ്രഥമ ശുശ്രൂഷ

104 ഡിഗ്രിയില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടു പോകുക, ശ്വസന പ്രക്രിയ സാവധാനത്തിലാകുക,  മാനസിക പിരിമുറുക്കം, തലവേദന, മസില്‍ പിടുത്തം കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ്  സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, നനഞ്ഞ തുണി ദേഹത്തിടുക ദ്രവരൂപത്തിലുളള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് സൂര്യാഘാതമേല്‍ക്കുമ്പോള്‍  പ്രഥമ ശുശ്രൂഷയായി ചെയ്യേണ്ടത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 0483-2736320

Sharing is caring!