മുതുവല്ലൂരില്‍ റൂറല്‍ ബാങ്ക്

മുതുവല്ലൂരില്‍ റൂറല്‍ ബാങ്ക്

മുണ്ടുകുളം: മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ റൂറല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.  സംസ്ഥാന ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  രാജ്യത്തിന്റെ സമഗ്ര പുരോഗതി ഗ്രാമീണ ജനതയുടെ സമ്പൂര്‍ണ വിജയത്തിലൂടെയേ സാധിക്കൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  മഞ്ചേരി സഹകരണ അസിസ്റ്റന്റ് റജിസ്ട്രാര്‍ എം പി മുഹമ്മദ് അഷ്‌റഫ് കുരിക്കല്‍, മുതവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അഹമ്മദ് സഗീര്‍, റൂറല്‍ ബാങ്ക് പ്രസിഡന്റ് സിദ്ധിഖ് പരതക്കാട് എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!