ചീക്കോട് കുടിവെള്ള പദ്ധതിക്ക് തുടക്കമായി
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് അധ്യക്ഷനായി. ഈ വര്‍ഷത്തെ കടുത്ത വേനല്‍ മുന്നില്‍ കണ്ട് എല്ലാവര്ക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബൃഹത്തായ പല കുടിവെള്ള പദ്ധതികളും ആവിഷ്ക്കരിച്ചതായും ഈ പദ്ധതികളില്‍ ചീക്കോട് കുടിവെള്ള പദ്ധതി ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും രാമാനാട്ടുകര നഗരസഭ, കുഴിമണ്ണ പഞ്ചായത്ത് എന്നിവിടങ്ങളിലെ 45,000 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. 83.47 കോടി രൂപ ചെലവിലാണ് ഒന്നാംഘട്ട പ്രവര്‍ത്തനമായ വിവിധ ടാങ്കുകളില്‍ വെള്ളം എത്തിക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചത്. 68 കോടി രൂപ ചെലവില്‍ പൂര്‍ത്തികരിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനമായ കുടിവെള്ള വിതരണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]