ഓടായിക്കല് ആര് ഒ ബി യാഥാര്ഥ്യമായി
മമ്പാട്: ജില്ലയിലെ രണ്ടാമത്തെ വലിയ റഗുലേറ്റര് കം ബ്രിഡ്ജായ ഓടായിക്കല് റെഗുലേറ്റര് കം ബ്രിഡ്ജ് ഉദ്ഘാടനം ഓടായിക്കല് അങ്ങാടിയില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നിര്വഹിച്ചു. പിന്നോക്കക്ഷേമ-ടുറിസം വകുപ്പ് മന്ത്രി എ.പി അനില്കുമാര് അധ്യക്ഷനായി. മമ്പാട് ഓടായിക്കല് -ബീമ്പുങ്ങല് കടവുകളെ ബന്ധിപ്പിച്ചാണ് ചാലിയാറിനു കുറുകെ റെഗുലേറ്റര് കം ബ്രിജ് നിര്മിച്ചിരിക്കുത്.
164 മീറ്റര് നീളവും 7.5 മീറ്റര് വീതിയും 1.5 മീറ്റര് വീതിയില് ഇരുവശങ്ങളിലും നടപ്പാതയും ഉള്ക്കൊള്ളുന്നതാണ് പാലം. 460 മീറ്റര് നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ നിര്മാണവും പൂര്ത്തിയായിട്ടുണ്ട്. 49.50 കോടിയാണ് പദ്ധതി ചെലവ്. ഇതില് 46.95 കോടി നബാര്ഡ് വിഹിതവും 2.52 കോടി സംസ്ഥാന സര്ക്കാര് വിഹിതവുമാണ്.
ജലസേചനാവശ്യാര്ഥം 12 മീറ്റര് നീളത്തിലും 4.5 മീറ്റര് ഉയരത്തിലുമുള്ള 12 ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മമ്പാട്, തിരുവാലി, വണ്ടൂര്, എടവണ്ണ പഞ്ചായത്തുകളിലെ 2,900 ഹെക്ടര് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാന് പദ്ധതി സഹായകമാകും.
ചാലിയാര് പ്രോജക്ട് സബ് ഡിവിഷനും മറ്റ് അനുബന്ധ ഓഫീസുകളും ഉള്ക്കൊള്ളിക്കുന്നതിനായി ഇരുനില ഓഫീസ് കെട്ടിടവും പദ്ധതിയോടനുബന്ധിച്ച് നിര്മാണം പൂര്ത്തിയാക്കിയിട്ടുണ്ട്. പാലം തുറന്ന് കൊടുക്കുന്നതോടെ ചാലിയാറിനക്കരെയുളള പ്രദേശങ്ങളായ ഓടായിക്കല്, പുളളിപ്പാടം, കാരച്ചാല് വാര്ഡുകളിലെ മഴക്കാല യാത്രാക്ലേശത്തിന് പരിഹാരമാകും.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]