ആനക്കയം അഗ്രോ ടൂറിസം പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന ആനക്കയം അഗ്രോ ടൂറിസം പദ്ധതിക്ക് തുടക്കമായി. വിനോദവും കാര്‍ഷിക പഠനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിന് ടൂറിസം വകുപ്പ് 40 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.
കൃഷി-ടൂറിസം വകുപ്പുകളുടെ ഏകോപനത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലടങ്ങിയിട്ടുണ്ട്. കാര്‍ഷിക നടപ്പാതകള്‍ നിര്‍മിച്ച് സന്ദര്‍ശകര്‍ക്ക് വിവിധയിനം കൃഷി രീതിയെക്കുറിച്ച് അടുത്തറിയാന്‍ സഹായിക്കന്നു പദ്ധതിയാണ് ഇതില്‍ പ്രധാനം. നടപ്പാതകളില്‍ ചെടികളും പച്ചക്കറികളും ഉപയോഗിച്ചുള്ള പഗോഡകള്‍, ആംഫി തിയറ്റര്‍, വാച്ച് ടവര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് മുഖ്യ ആകര്‍ഷണം. കേന്ദ്രത്തിലെ കൂറ്റന്‍ ജലസംഭരണിക്ക് ചുറ്റും ഇരിപ്പിടം പണിയാനും ഇവിടെ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ഹൈടെക് കൗണ്ടറും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അഷ്‌റഫ്, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, പി.കെ അസ്‌ലു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ ടീച്ചര്‍, കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.എം അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]