വിസ്മയമായി ബലൂണ്‍ പാര്‍ക്ക്
മലപ്പുറം: കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളിയുപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിങ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനമുണ്ട്.
പാര്‍ക്ക് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ഡി.ടി.പി.സി സെക്രട്ടറി വി ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ്‌ലു, എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, നഗരസഭാ കൗസിലര്‍ ഹാരിസ് ആമിയന്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടുന്ന് സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തിയ പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്. സമഗ്ര മാസ്റ്റര്‍പ്ലാനിലെ മറ്റു പ്രധാന പദ്ധതികളായ സൈക്കിള്‍ ട്രാക്ക്, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്. മിറാക്കിള്‍ ഗാര്‍ഡന്‍, 9ഡി തിയറ്റര്‍, പാര്‍ട്ടി ഹാള്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




