ആരോഗ്യവകുപ്പില്‍ വിവിധ ഒഴിവുകള്‍
മലപ്പുറം: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പിന് (അലോപ്പതി) കീഴിലുള്ള സ്ഥാപനങ്ങളില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍മാരെ നിയമിക്കുതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ലഭിച്ച സീനിയോറിറ്റി ലിസ്റ്റ് പ്രകാരമുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച മാര്‍ച്ച് രണ്ട്, മൂന്ന്, നാല്, 10,11 തീയ്യതികളില്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബ്ലോക്ക്-3 യിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2737857, 2736241.
അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ തസ്തികയിലേക്ക് എം.ബി.എയും കംപ്യൂട്ടര്‍ പരിഞ്ജാനവും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചു മണിക്കകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ ഓഫീസിലും www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോ: 0483 2730313.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]