ക്യാമറ നിരീക്ഷണം: പിഴയടക്കാത്തവര്‍ക്കെതിരെ നടപടി

ക്യാമറ നിരീക്ഷണം: പിഴയടക്കാത്തവര്‍ക്കെതിരെ നടപടി

മലപ്പുറം: റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ക്യാമറ നിരീക്ഷണ സംവിധാനം വഴി നോട്ടീസ് ലഭിച്ച് ഇതുവരെ പിഴ നല്‍കാത്തവര്‍ മാര്‍ച്ച് 31 നകം പിഴയടച്ച് തുടര്‍ നടപടികള്‍ അവസാനിപ്പിക്കണെമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി www.kerala.gov.inലും MVD-IM എന്ന  മൊബൈല്‍ ആപ്പ് വഴിയും പിഴ സംബന്ധമായ വിവരങ്ങള്‍ അറിയാം. ഓണ്‍ലൈനായോ വകുപ്പിന്റെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴയടയ്ക്കാം.

Sharing is caring!