പീഡന കേസില്‍ യുവഗായകന് അറസ്റ്റില്‍

തിരൂര്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവ ഗായകനെതിരെ കേസ്. തിരൂര്‍ കാരത്തൂര് സ്വദേശിയായ ജംഷീര്‍ കൈനിക്കര (28)നെയാണ് തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ബി പി അങ്ങാടി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രലോഭിപ്പിച്ച് പീഡനം നടത്തുകയും വീട്ടമ്മയുടെ നഗ്ന ചിത്രം മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തുവെന്നുമാണ് പരാതി. കൈകാലുകള്‍ക്ക് വൈകല്യമുള്ള പ്രതി എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. സ്ത്രീയുടെ നഗ്ന ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ഇത് ഭര്‍ത്താവ് അടക്കം കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെടുകയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതോടെയാണ് വീട്ടമ്മ പരാതി നല്‍കിയത്.
എന്നാല്‍ ഇയാളുടെ അംഗവൈകല്യം പരിഗണിച്ച് അറസ്റ്റു ചെയ്യുന് പോലീസ് മടിച്ചിരുന്നു. പര സഹായത്തോടെ മാത്രമേ യാത്ര ചെയ്യാനും മറ്റു ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇയാള്‍ക്ക് സാധിക്കൂ. എന്നാല്‍ വൈകല്യത്തിന്റെ മറപിടിച്ച് പ്രതി നിരവധി കേസില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനക്ക് കൊണ്ടു പോകുമെന്നും കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സി ഐ അറിയിച്ചു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.