സണ്ണി ലിയോണിനെ സുഖിപ്പിച്ച ജയസൂര്യക്ക് താരത്തിന്റെ മറുപടി

സണ്ണി ലിയോണിനെ സുഖിപ്പിച്ച ജയസൂര്യക്ക് താരത്തിന്റെ മറുപടി

സണ്ണി ലിയോണിന്റെ സ്വഭാവത്തിന്റെ മഹത്വം അളന്ന ജയസൂര്യക്ക് നടിയുടെ മറുപടി.  കഴിഞ്ഞ ദിവസം നടന്ന വനിത സിനിമ അവാര്‍ഡ് നിശയിലാണ് സംഭവത്തിന് ഇടയാക്കിയ കാര്യങ്ങള്‍ നടന്നത്.  അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ സണ്ണി ലിയോണിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് ജയസൂര്യ അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.  ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ വിവരണത്തില്‍ സണ്ണി ലിയോണിന്റെ വ്യക്തിത്വത്തെ കുറിച്ച് ജയസൂര്യ പരാമര്‍ശിച്ചിരുന്നു.  ഇതിനാണ് നടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും ഫോട്ടോയ്ക്ക് കമന്റായി മറുപടി നല്‍കിയത്.

കേവലം രണ്ടു മിനുറ്റു മാത്രമാണ് ഇരുവരും സംസാരിച്ചത്.  അതിനിടയില്‍ തന്നെ അവരെക്കുറിച്ചുള്ള ധാരണ മാറിയെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ചു.  നല്ല വിനയത്തോടെയും, സന്തോഷത്തോടെയുമാണ് തങ്ങളോട് അവര്‍ സംസാരിച്ചതെന്നും തങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.  സണ്ണി ലിയോണ്‍ ഒരു ക്വാളിറ്റി ഉള്ള സ്ത്രീയാണെന്നും, മറ്റുള്ളവരോടുള്ള ബഹുമാനമാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്നും ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു.

എന്തായാലൂം ജയസൂര്യയുടെ പോസ്റ്റും, സണ്ണി ലിയോണിന്റെ മറുപടിയും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

 

Sharing is caring!