വ്യത്യസ്ത അനുഭവമായി ബി ആര്‍ സി കലാമേള

നിലമ്പൂര്‍: അതിഥിയായെത്തിയ ഗായിക സജ്‌ല സലീമിനൊപ്പം കുട്ടികള്‍ പാട്ടും നൃത്തവുമായി ആടി തിമര്‍ത്തപ്പോള്‍ നിലമ്പൂര്‍ ബി.ആര്‍.സിയുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാസംഗമം വേറിട്ട അനുഭവമായി. ബി.ആര്‍.സിക്കു കീഴിലെ 200 ഓളം കുട്ടികളാണ് സംഗമത്തില്‍ പങ്കെടുത്തത്. പാട്ടു പാടിയും നൃത്തം ചവിട്ടിയും ചിത്രം വരച്ചും തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് അവര്‍ തെളിയിച്ചു.
എസ്.എസ്.എയുടെ സഹകരണത്തോടെ നടത്തിയ കിരണങ്ങള്‍ എന്ന കലാസംഗംമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ചന്ദ്രന്‍ ആധ്യക്ഷം വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത് മുഖ്യസന്ദേശം നല്‍കി. ഭിശേഷിയുള്ള കുട്ടികള്‍ക്കായി നിലമ്പൂരില്‍ കൂടെ (കേരള ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്റ് റൂറല്‍ ഡെവലപ്പ്‌മെന്റ്) സൗജന്യമായി സ്പീച്ച് തെറാപ്പി നല്‍കുമെന്ന ഷൗക്കത്തിന്റെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിച്ചത്. ഷൗക്കത്ത് പ്രസിഡന്റായ എന്‍.ജി.ഒ നിര്‍ധനരായവര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ചികിത്സയും നല്‍കുന്നുണ്ട്.
എ.ഇ.ഒ പി. വിജയന്‍, എസ്.എസ്.എ മലപ്പുറം പ്രോഗ്രാം ഓഫീസര്‍ അലവി ഉമ്മത്തൂര്‍, ബി.പി.ഒ സി. അഷ്‌റഫ്, ഡയറ്റ് ലക്ചര്‍ ബാബു വര്‍ഗീസ്, എച്ച്.എം ഫോറം കവീനര്‍ പി.എ ഉബൈദ്, കവിത പി. ശശിധരന്‍, ഫെി ക്രോസ് ബി എിവര്‍ പ്രസംഗിച്ചു.
RECENT NEWS

മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില് വ്യാജ സിദ്ധന് അറസ്റ്റില്
മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര് പുറത്തൂര് പുതുപ്പള്ളിയില് പാലക്ക വളപ്പില് വീട്ടില് എന്തീന് മകന് ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്