സ്വപ്നലോകത്ത് വിമാനചിറകേറി ഭിന്നശേഷിക്കാരായ കരുന്നുകള്‍

കോഡൂര്‍: സര്‍വ്വ ശിക്ഷാ അഭിയാന് മലപ്പുറം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ‘സ്വപ്നച്ചിറകുകള്’ എന്ന പേരില്‍ വിനോദയാത്ര സംഘടിപ്പിച്ചു. വിമാനയാത്ര ഉള്‍പ്പെടെയുള്ള പരിപാടികളാണ് രണ്ടു ദിവസത്തെ വിനോദയാത്രയില്‍ ഉള്‍പ്പെടുത്തിയത്. പ്രവാസി വ്യവസായി ഡോ. മുഹമ്മദ് റബിയുള്ളയുടെ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം ‘സ്വപ്നച്ചിറകുകള്’ എന്ന വിനോദയാത്ര സംഘം വ്യാഴാഴ്ച രാവിലെ ട്രെയിന്മാര്ഗ്ഗം തിരൂരില്‍ തിരിച്ചെത്തി.
ചൊവ്വാഴ്ച കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെത്തിയ സംഘം രണ്ട് ദിവസത്തെ യാത്രക്കിടയില്‍ തിരുവന്തപരുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും കന്യാകുമാരിയും, കോവളം ബീച്ചും സന്ദര്‍ശിച്ചു. സന്ദര്‍ശന സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എസ്.എസ്.എ. സ്റ്റേറ്റ് ഡയറക്ടര്‍ ഡോ. ഇ.പി. മോഹന്‍ദാസ എന്നിവര്‍ യാത്രസംഘവുമായി ആശയവിനിമയം നടത്തി.
മലപ്പുറം, കോട്ടക്കല്‍ നഗരസഭയും കോഡൂര്‍, പൊന്മള, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളും ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പൂഴി ക്ലസ്റ്ററും ഉള്‍പ്പെടുന്ന മലപ്പുറം ബി.ആര്.സി.യുടെ പരിധിയിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടു കുട്ടികളാണ് സ്വപനച്ചിറകില് പറന്നത്. ഭൂരിപക്ഷം കുട്ടികളും സ്കൂളുകളില്‍ പോലും എത്താനാവതെ ബി.ആര്.സി.യുടെ സ്വന്തം വീടുകളിലെ പ്രത്യേക പഠന സൗകര്യം ഉപയോഗപ്പെടുത്തുവാരാണ്. ഇവര്ക്കായിയാണ് ‘സ്വപ്നച്ചിറകുകള്’ വിടര്‍ന്നത്.
വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്ര സൗകര്യത്തിനായി ബസ്, ഭക്ഷണം, താമസം, വിശ്രമം, വീല്‍ചെയറുകളുള്‍പ്പെടെയുള്ള സഹായ ഉപകരണങ്ങള്‍ എന്നിവ തിരുവനന്തപുരത്ത് പ്രത്യേകം സജ്ജീകരിച്ചിരുന്നു. ബ്ലോക്ക് പ്രോജക്റ്റ് ഓഫീസര്‍ അബൂബക്കര്‍ സിദ്ദീഖ്, ട്രെയിനര്‍ ഷാജഹാന് വാറങ്കോട് എന്നിവരാണ് 49നാല്പത്തിഒമ്പതംഗ സംഘത്തിന് നേതൃത്വം
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]