ഷവര്‍മ മേക്കറല്ല, ഷവര്‍മ യന്തിരന്‍

ഷവര്‍മ മേക്കറല്ല, ഷവര്‍മ യന്തിരന്‍

ദുബൈ: ഷവര്‍മ മേക്കര്‍ക്ക് ഇനി കൂലികൊടുക്കേണ്ടതില്ല. ചുമ്മാ സ്വിച്ചിട്ടാല്‍ ഷവര്‍മ അരിയുന്ന യന്ത്രം ഇതാ എത്തികഴിഞ്ഞു. ദുബൈ ഗള്‍ഫൂഡ് മേളയിലാണ് ഓട്ടോമാറ്റിക് ഷവര്‍മ ഷേവര്‍ പരിചയപ്പെടുത്തുന്നത്.  തുര്‍ക്കി കമ്പനിയായ ഇനോക്‌സാണ് നിര്‍മ്മാതാക്കള്‍. ആവശ്യമുള്ള ഷവര്‍മയുടെ എണ്ണമനുസരിച്ച് സ്വയം അരിഞ്ഞ് പുറത്തുവരുന്ന തരത്തിലാണ് യന്ത്രം സംവിധാനിച്ചിരിക്കുന്നത്.

മണിക്കൂറില്‍ നൂറുകണക്കിന് ഷവര്‍മ അരിയേണ്ടി വരുന്ന റസ്‌റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് യന്ത്രത്തിന് വിപണി കണ്ടത്തൊനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. ഷവര്‍മ അരിഞ്ഞ് ഉപജീവനം തേടുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഭാവിയില്‍ ഈ യന്ത്രം വില്ലനായി മാറിയേക്കാം.

ഷവര്‍മ യന്തിരനെ കാണാം :

Sharing is caring!