ഹാര്‍ലി ഇനി നിങ്ങളെ തേടി വരും

സ്റ്റൈലില്‍ ബൈക്കെടുത്ത് കറങ്ങാനാഗ്രഹിക്കുന്ന എല്ലാവരുടേയും സ്വപ്നമാണ് ഹാര്‍ലി ഡേവിഡ്സന്. വെറുമൊരു ബ്രാന്റ് എന്നത്തിലുപരി ഹാര്‍ലി യുവാക്കളുടെ ആവേശമാണ്. 1903ല്‍ അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും തുടങ്ങിയ യാത്രയാണ് ഇന്നും പുതിയ വീഥികള്‍ കീഴടക്കി മുന്നേറുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ ഹാര്‍ലി മുതലാളിമാര്മാക്ക് സര്‍വ്വീസും അക്സസറീസ് ലഭ്യതയും ഒരു തലവേദനയാണ്. കാരണം ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഹാര്‍ലി ഷോറൂമുകളുള്ളത്. ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ മറ്റൊരു വാഹന നിര്‍മ്മാതാവും പരീക്ഷിക്കാത്തൊരു ദൗത്യമാണ് ഹാര്‍ലി നടപ്പാക്കാനൊരുങ്ങുന്നത്. ചക്രങ്ങളുള്ള ബൈക്ക് ഷോറും, എന്നുവെച്ചാല്‍ ‘ലെജന്റ് ഓണ്‍ വീല്‍സ്’. ഷോറും ഉപഭോക്താക്കളെ തേടിവരും. പ്രശ്സ്ഥ ഡിസൈനര്‍ ദിലീപ് ഛാബ്രിയയ ഈ വാഹനം രുപകല്പന ചെയ്തിരിക്കുന്നത്. ഷോറുമില്‍ പുതിയ ബൈക്കുകളും ആക്സസറീസും ലഭിക്കും.
ഷോറൂമിന്റെ യാത്ര ഫെബ്രുവരി അവസാന വാരം ആരംഭിക്കും. മുംബൈ, പൂനെ, ഗോവ, ബാംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങള്‍. ഇന്ത്യ ബൈക്ക് വീക്കിനോടനുബന്ധിച്ച് നടത്തുന്ന ഹാര്‍ലി ഓണേഴ്സ് ടു ഗോവ റാലിയിലും പങ്കെടുക്കും.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]