ഏറനാട് 23.33 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി

ഏറനാട് 23.33 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ മൂന്ന് റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പാലം നിര്‍മാണത്തിനും ചൊവ്വാഴ്ച തുടക്കമായി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വലിയ വെണ്ടേക്ക്-പാവണ്ണ-കുത്തുപറമ്പ്-തെഞ്ചേരി-പാലോത്ത് (ബി എം & ബി സി) റോഡ്, ഓടക്കയം-റൂബി പള്ളി റോഡ്, ചോറ്റുകടവ് പാലം, കീഴുപറമ്പ് പഞ്ചായത്തിലെ എടശ്ശേരിക്കടവ്-കുറ്റൂളി (ബി എം & ബി സി) റോഡ് എന്നീ പ്രവര്‍ത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ് നിര്‍വഹിച്ചത്. ഏറനാട് എം എല്‍ എ പി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഏറ്റവുമധികം തുക പല പദ്ധതികള്‍ക്കായി നേടിയെടുത്ത എം എല്‍ എമാരില്‍ പ്രമുഖനാണ് പി കെ ബഷീര്‍ എന്ന് വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തന്റെ വകുപ്പില്‍ നിന്ന് മാത്രമല്ല മുഖ്യമന്ത്രിയെ വരെ ചെന്നു കണ്ട് കാര്യങ്ങള്‍ നേടിയെടുക്കാനുള്ള മിടുക്കാണ് പി കെ ബഷീര്‍ എം എല്‍ എയെ വികസന നായകനാക്കിയതെന്ന് മന്ത്രി പറഞ്ഞു.

വിവിധ പദ്ധതികളുമായി പൊതുമരാമത്ത് മന്ത്രി അടക്കമുള്ളവരെ സമീപിക്കുമ്പോള്‍ അവരുടെ ഭാഗത്തുനിന്ന് അകമഴിഞ്ഞ പ്രോല്‍സാഹനം ലഭിച്ചിരുന്നുവെന്ന് എം എല്‍ എ പറഞ്ഞു. വികസന പദ്ധതികള്‍ ആരംഭിക്കുവാന്‍ മാത്രമേ മന്ത്രിമാര്‍ക്കും, എം എല്‍ എ മാര്‍ക്കും സാധിക്കൂവെന്നും പൂര്‍ത്തിയാക്കാന്‍ ജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണെന്നും എം എല്‍ എ സൂചിപ്പിച്ചു.

Pavanna

5.50 കോടി രൂപ ചെലവിലാണ് വെണ്ടേക്ക്-പാവണ്ണ-കുത്തുപറമ്പ്-തെഞ്ചേരി-പാലോത്ത് (ബി എം & ബി സി) റോഡ് നിര്‍മിക്കുത്. ഉള്‍പ്രദേശത്തിലേക്കും വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് മികച്ച നിലവാരമുള്ള റോഡ് ഇവിടെ നിര്‍മിക്കുത്. ഓടക്കയം-റൂബി പള്ളി റോഡ് 6.50 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. രണ്ടു ആദിവാസി കോളനികള്‍ക്ക് ഉപകാരപ്രദമാകുന്ന റോഡാണിത്.

ചോറ്റുകടവ് പാലം അമ്പത് വര്‍ഷത്തോളമായി പ്രദേശവാസികളുടെ ആവശ്യമായിരുന്നു. പൂവ്വത്തിക്കല്‍-കിണറട്ടപ്പന്‍-പീടിക്കപ്പാറ റോഡില്‍ ചെറുപുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 6.50 കോടി രൂപ ചെലവിലാണ് നിര്‍മാണം.

Edasserikadavu

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മയില്‍ കെ എന്നിവര്‍ സംബന്ധിച്ചു.

എടശ്ശേരിക്കടവ്-കുറ്റൂളി (ബി എം & ബി സി) റോഡ് 3.35 കോടി രൂപ ചെലവിട്ടാണ് നിര്‍മിക്കുന്നത്. 3.60 കിലോമീറ്റര്‍ നീളത്തിലാണ് പഞ്ചായത്തിലൂടെ റോഡ് കടന്നു പോകുന്നത്. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ കമ്മദ്കുട്ടി ഹാജി ചടങ്ങില്‍ സംബന്ധിച്ചു.

ഈ പദ്ധതികള്‍ക്ക് പുറമേ എടവണ്ണ സീതിഹാജി മെമ്മോറിയല്‍ ഗവര്‍ണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെ്ക്കന്ററി സ്‌കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. എം എല്‍ എയുടേയും സര്‍ക്കാരിന്റെയും സംയുക്ത ഫണ്ടായ 1.48 കോടി രൂപ ചെലവഴിച്ചാണ് പതിനാല് ക്ലാസ് മുറികളുള്ള കെട്ടിടം നിര്‍മിക്കുന്നത്. എട്ടു മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഇസ്മായില്‍ മൂത്തേടം എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!