അരിമ്പ്ര കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്തു

അരിമ്പ്ര കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്തു

അരിമ്പ്ര: ടൂറിസം പട്ടികജാതി പിന്നോക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ അരിമ്പ്ര കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്തു.  ഇതോടനുബന്ധിച്ച് നടന്ന ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുള്ള സ്വീകരണ പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  പ്രതിപക്ഷത്തിരിക്കുവാന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി സി പി എം അധപ്പതിച്ചെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനത്താല്‍ അബൂബക്കര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.  ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി പി ഹംസ, അസീസ് ചീമാന്‍തൊടി, ബക്കീര്‍ പുല്ലാര എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!