പെരകമണ്ണ ഹൈസ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

പെരകമണ്ണ ഹൈസ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

എടവണ്ണ: പെരകമണ്ണ ഒതായി ഹൈസ്‌കൂള്‍ കെട്ടിടത്തിന് ഏറനാട് എം എല്‍ എ പി കെ ബഷീര്‍ തറക്കല്ലിട്ടു.  എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്.  ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെംബര്‍ ഇസ്മയില്‍ മൂത്തേടം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ശ്രീധരന്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍, സുനില്‍കുമാര്‍, യു പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുരേഷ് കുമാര്‍, പി ടി എ പ്രസിഡന്റ് കെ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!