തദ്ദേശ സ്ഥാപനങ്ങളില്‍ ഗുണമേന്മാ പരിശോധന നടത്തും

തദ്ദേശ സ്ഥാപനങ്ങളില്‍ ഗുണമേന്മാ പരിശോധന നടത്തും

മലപ്പുറം: തദ്ദേശ മിത്രം പദ്ധതി പ്രകാരം പെര്‍ഫോമന്‍സ് ഗ്രാന്‍ഡിന് അര്‍ഹതയുള്ള പഞ്ചായത്തുകളില്‍ ഗുണമേന്‍മാ പരിശോധന നടത്തും. വിലയിരുത്തല്‍ പരിശോധനക്ക് പിന്നാലെയാണിത്. കെട്ടിചമച്ച രേഖകള്‍ പ്രകാരം ഇല്ലാത്ത് മികവ് ഉയര്‍ത്തിക്കാട്ടി പെര്‍ഫോമന്‍സ് ഗ്രാന്‍ഡിന് അനുമതിനേടിയോ എന്നും മികച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തഴയപ്പെട്ടോ എന്നും എന്നും  പരിശോധനകളില്‍ വ്യക്തമാകും.

104 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമാണ് പരിശോധന. പരിശോധകരുടെ പേരുവിവരങ്ങള്‍ ചേര്‍ത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. 14 ജില്ലകളിലും ഇതിനായി ക്വാളിറ്റി ഓഡിറ്റ് നടത്തും. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വിസ് ഡെലിവറി പ്രോജക്ട് (തദ്ദേശ മിത്രം) 201516ലെ പെര്‍ഫോമന്‍സ് ഗ്രാന്‍ഡിനായാണ് നേരത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഗ്രാന്‍ഡ് ലഭിക്കും. എന്നാല്‍, റിപ്പോര്‍ട്ട് പരിശോധനയും മാര്‍ക്ക് നല്‍കലും വസ്തുനിഷ്ഠമായി നടന്നോ എന്നതാണ് ക്വാളിറ്റി ഓഡിറ്റിലൂടെ ഉദ്ദേശിക്കുന്നത്.
വാര്‍ഷിക പദ്ധതി നിര്‍വഹണവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയത്. തിരുവനന്തപുരംഎട്ട്, കൊല്ലംഏഴ്, ആലപ്പുഴഎട്ട്, പത്തനംതിട്ടആറ്, കോട്ടയംഎട്ട്, ഇടുക്കിആറ്, എറണാകുളംആറ്, തൃശൂര്‍ഒമ്പത്, പാലക്കാട്പത്ത്, മലപ്പുറംപത്ത്, കോഴിക്കോട് എട്ട്, വയനാട്മൂന്ന്, കണ്ണൂര്‍ഒമ്പത്, കാസര്‍കോട്‌നാല് എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ച് തദ്ദേശ മിത്രം പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കിയ പഞ്ചായത്തുകള്‍. ഇവക്ക് പുറമെ ആറ് നഗരസഭകളിലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ക്വാളിറ്റി ഓഡിറ്റ് വിഭാഗം പരിശോധിക്കും.

രണ്ടിലധികം ഇനങ്ങളില്‍ മാര്‍ക്കില്‍ വ്യത്യാസമുള്ളതായി കണ്ടാല്‍ അക്കാര്യം തദ്ദേശവകുപ്പിനെ അറിയിക്കും. ക്വാളിറ്റി ഓഡിറ്റ് വിഭാഗം തയാറാക്കുന്ന റിപ്പോര്‍ട്ടുമായി പത്ത് ശതമാനത്തിലേറെ വ്യത്യാസം വന്നാല്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഗവ. ഡെപ്യൂട്ടി സെക്രട്ടറി കെ.ആര്‍. പഴനിയമ്മ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Sharing is caring!