മെസിക്കൊപ്പം കളിക്കാന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ക്ഷണിച്ച് നെയ്മര്‍

ലയണല്‍ മെസിയുടെ അസിസ്റ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഗോള്‍. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് പറയാന്‍ വരട്ടെ. നെയ്മറുടെ വിളി ക്രിസ്ത്യാനോ കേട്ടാല്‍ ഇക്കാര്യം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകും. ആലോചിച്ചു തല പുകയ്‌ക്കേണ്ട. ക്രിസ്ത്യാനോ റയല്‍ വിടുമെന്ന അഭ്യൂഹം നിലനില്‍ക്കെ അദ്ദേഹത്തെ ബാഴ്‌സയിലേക്ക് ക്ഷണിച്ച് നെയ്മര്‍ ലോകം കാത്തിരിക്കുന്ന ആ കോമ്പിനേഷന്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്..
റൊണാള്‍ഡോ ഇതിഹാസ താരമാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോ കൂടി ബാഴ്‌സയിലെത്തുന്നതോടെ ടീം ഇതിഹാസ സമാനമാകുമെന്ന് നെയ്മര്‍ വ്യക്തമാക്കി. മെസ്സി-നെയ്മര്‍-സുവാരസ് ത്രയത്തിനൊപ്പം റൊണാള്‍ഡോ കൂടി ചേരുമ്പോള്‍ ഫുടബോള്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ കോമ്പിനേഷന്‍ ആകുമത്.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില് മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില് മരിച്ചു.മലപ്പുറം കുനിയില് കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്(26)ആണ് മരിച്ചത്.