‘ശവ’വുമായി സിനിമാവണ്ടി നിലമ്പൂരില്‍

നിലമ്പൂര്‍: വിതരണക്കാരും തിയറ്ററുകളും കൈയ്യൊഴിഞ്ഞാലും തോറ്റുകൊടുക്കാന്‍ തയ്യാറാവാതെ കാലാമൂല്യമുള്ള രണ്ടാമത്തെ സിനിമയുമായി സിനിമാവണ്ടി പ്രേക്ഷകരെത്തേടി എത്തി. യുവ സംവിധായകന് സനല്‍ കുമാര്‍ ശശിധരനും സുഹൃത്തുക്കളും കാഴ്ച ഫിലിം ഫോറത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണ ഓട്ടം തുടങ്ങിയ സിനിമാവണ്ടി ഇത്തവണ നവ സംവിധായകന് ഡോ പാലത്തറയുടെ ‘ശവം ‘എന്ന സിനിമയുടെ പ്രദര്‍ശനവുമായാണ് മലപ്പുറത്തെത്തിയത്.
ജനുവരി 11ന് തിരുവനന്തപുരത്തുനിന്നും പ്രയാണമാരംഭിച്ച വണ്ടി വിവിധ ജില്ലകളില്‍ 30 പ്രദര്‍ശനം കഴിഞ്ഞാണ് മലപ്പുറത്തെത്തിയത്. ശവത്തിന്റെ സംവിധായകന് ഡോണും നടന് വിഷണുദാസും സിനിമാവണ്ടിക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. ഫിലിം സൊസൈറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഓരോ സ്ഥലത്തും പ്രദര്‍ശനം നടത്തുത്. 5000 രൂപയാണ് ഒരു പ്രദര്‍ശനത്തിന് നിശ്ചയിച്ചിരിക്കുന്നത്.
നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പരമാവധി പ്രേക്ഷകരിലേക്ക്് സിനിമ എത്തിക്കാനാണ് ശ്രമം. ട്രാവന്‍കൂര്‍ ഫിലിംസ് നിര്‍മ്മിച്ച ശവം എന്ന സിനിമ വിതരണക്കാരും തിയറ്ററും കിട്ടാതെ വിഷമിക്കുമ്പോഴാണ് സുഹൃത്ത് സനല്‍കുമാര്‍ ശശിധരന് സിനിമാവണ്ടിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന ആശയം മുന്നോട്ടു വെച്ചത്. കഴിഞ്ഞ വര്‍ഷം സനലിന്റെ ‘ഒരാള്‍പൊക്കത്തില്‍’ എന്ന സിനിമ സിനിമാവണ്ടിയിലൂടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ സഹായിയായി ഡോണും ഒപ്പമുണ്ടായിരുന്നു.
ചലച്ചിത്രമേളകള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്കു മുന്നില്‍ സിനിമകാണിക്കാന്‍ കഴിയാതെ വിഷമിക്കുന്ന സമാന്തര സിനിമാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുകയാണ് സിനിമാവണ്ടി എന്ന പരീക്ഷണം. കഴിഞ്ഞ വര്‍ഷം സിനിമാ വണ്ടിയുമായെത്തിയ സനല്‍കുമാര്‍ ശശിധരന് ഇത്തവണ തിരുവനന്തപുരം ഐ.എഫ്.എഫ്.കെ മേളയിലെ മികച്ച മലയാള സിനിമയായ ‘ഒഴിവുദിവസത്തെ കളി’ യുടെ സംവിധായകന് എന്ന പെരുമയുമാണ് നിലമ്പൂരിലെത്തുന്നത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]