കോട്ടക്കുന്ന് ദീപാലങ്കാരം ഉദ്ഘാടനം ചെയ്തു

കോട്ടക്കുന്നിനെ കൂടുതല്‍ മനോഹരമാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒരുക്കിയ അലങ്കാര ദീപങ്ങളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. കോട്ടക്കുന്നിലെ മരങ്ങളിലും ചെടികളിലും വിവിധ വര്‍ണ ലൈറ്റുകളും അലങ്കാര ലൈറ്റുകളുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്. കോട്ടക്കുന്നിലെ പ്രധാന കവാടത്തിനും നടപ്പാതയ്ക്കും ഇരുവശവുമായാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ആകര്‍ഷകമായ വിവിധ ലൈറ്റുകളാണ് ഇതിന് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ടൂറിസം വകുപ്പ് 13 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്കിനെ മനോഹരമാക്കിയത്. പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, പി.കെ. അസ്‌ലു, എ.കെ.എ നസീര്‍, നഗരസഭാ കൗസിലര്‍ ഹാരിസ് ആമിയന്‍ എിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറം അരിയല്ലൂരില്‍ തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില്‍ കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില്‍ കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്‍ജിത്ത് , [...]