ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ സ്വരാജ് ട്രോഫി ഏറ്റുവാങ്ങി

മലപ്പുറം: മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ പഞ്ചായത്ത് – സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീറില്‍ നിന്ന് ഏറ്റ് വാങ്ങി. 2014-15 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന പരിപാടിയിലാണ് ട്രോഫി വിതരണം ചെയ്തത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് പങ്കെടുത്തു. രണ്ടാം തവണയാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി മലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത്. 2013-14 വര്‍ഷത്തെ അവാര്‍ഡും മലപ്പുറത്തിനായിരുന്നു.
മാതൃകാപരമായ പദ്ധതികള്‍, സമയ ബന്ധിതമായ പദ്ധതി നിര്‍വഹണം, വമ്പിച്ച ജനകീയ പങ്കാളിത്തം, ഓഫീസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത തുടങ്ങിയുള്ള ഘടകങ്ങളാണ് അവാര്‍ഡ് നിര്‍ണയ സമിതി പരിഗണിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, മുന്‍ പ്രസിഡന്റ് സുഹ്‌റ മമ്പാട്, അംഗങ്ങളായ പി.വി. മനാഫ്, ഹനീഫ പുതുപ്പറമ്പ്, ഷേര്‍ളി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എം. ഫാത്തിമ സുഹ്‌റ, ടി.കെ. റഷീദലി, സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ്, ജൂനിയര്‍ സൂപ്രണ്ട് ഷൗക്കത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം.