പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ് തുടങ്ങി

പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ് തുടങ്ങി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെ’ൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തു ത്രിദിന വില്ലേജ് കാംപിന് തുടക്കമായി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ. ലത കാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ അധ്യക്ഷയായി.

വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ സാമൂഹിക മാറ്റത്തിന് ഉപയോഗപ്രദമാകും വിധം വിനിയോഗിക്കുകയാണ് വില്ലേജ് കാംപിന്റെ ലക്ഷ്യം. എന്‍.റ്റി.റ്റി.എഫ.് പ്രിന്‍സിപ്പല്‍ ഗോറി, സാമൂഹിക പ്രവര്‍ത്തകരായ കെ.കെ. രവി, സായ്‌സ്‌നേഹ തീരം സെക്ര’റി കെ.എസ്. ബോസ്, അംഗങ്ങളായ കെ. രാമകൃഷ്ണന്‍,കെ. ഗോപാലകൃഷ്ണന്‍ എിവര്‍ സംസാരിച്ചു.

താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ അഞ്ച് ആദിവാസി കോളനികളില്‍ നിുള്ള 52 വിദ്യാര്‍ഥികളാണ് സായ്‌സ്‌നേഹ തീരം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുത്. ഒ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കു’ികളും എന്‍.ടി.ടി.എഫ് ലെ ഇലക്‌ട്രോണിക്‌സ് ഡിപ്ലൊമ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുമാണ് കാംപില്‍ പങ്കെടുക്കുത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി മേഖലകളില്‍ നിുള്ള വിദ്യാര്‍ഥികളാണ് ഇവരും. തുടര്‍് വിദ്യാര്‍ഥികള്‍ക്കായി കായിക പരിശീലനം നടത്തി. പ്രശസ്തരായ വ്യക്തികളെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ 25 മിനി’് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ‘മലപ്പുറം പെരുമ’ ഡോക്യുമെന്ററി എിവയും പ്രദര്‍ശിപ്പിച്ചു.

20ന് യോഗ പരിശീലനം, പൂന്തോ’ നിര്‍മാണം, ഹോസ്റ്റല്‍ പരിസരം ശുചീകരണങ്ങള്‍, പത്രവാര്‍ത്തകളുടെ വിശകലനം എിവയും നടക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് പങ്കെടുക്കും. 21 ന് പാണമ്പി, ഇടിഞ്ഞാടി കോളനി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 2014ല്‍ കൊണ്ടോ’ിയിലും 2015ല്‍ താനൂര്‍ തീരദേശ മേഖലയിലും വില്ലേജ് കാംപുകള്‍ നടത്തിയിരുു.

Sharing is caring!