സംസ്ഥാന പോലീസ് ഫുട്ബോളിന് മലപ്പുറം വേദിയാകും, പ്രവേശനം സൗജന്യം
മലപ്പുറം: കേരള പോലീസ് സ്പോര്‍ട്സ് ഗെയിംസ് ആന്റ് അത്ലറ്റിക് മീറ്റിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് എം എസ് പി ആതിഥേയത്വം വഹിക്കും. ജനുവരി 27 മുതല്‍ 31 വരെയാണ് മത്സരങ്ങള്‍. എം എസ് പി പരേഡ് ഗ്രൗണ്ട്, കൂട്ടിലങ്ങാടി ഗ്രൗണ്ട്, കോട്ടപ്പടി സ്റ്റേഡിയം എന്നിവ ആതിഥേയത്വം വഹിക്കും.
കേരളത്തിലെ പോലീസ് ജില്ലകളില്‍ നിന്നും വിവിധ ബറ്റാലിയനുകളില്‍ നിന്നുമായി 30ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തില്‍ ആര് ആര് ആര് എഫ് ബറ്റാലിയനും എം എസ് പിയും ഏറ്റുമുട്ടും. മത്സരം ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ മുന്‍ സന്തോഷ് ട്രോഫി താരം ആസിഫ് സഹീര്‍ മുഖ്യാതിഥിയാകും.
മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാരം മലപ്പുറം കളക്ടര്‍ ഏറ്റുവാങ്ങി
പ്രവേശനം സൗജന്യമാണെന്ന് എം എസ് പി കമാന്്റന്റ് കെ വി സന്തോഷ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കമാന്റന്റ് എം രജീഷ്, അസിസ്റ്റന്റ് കമാന്റര്‍മാരായ രാജേഷ്, പി ഹബീബ് റഹ്മാന്, റോയ് റോജസ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
വാഹനം കാത്ത് റോഡരികിൽ നിന്ന മദ്രസ അധ്യാപകൻ അപകടത്തിൽ മരണപ്പെട്ടു
കൊണ്ടോട്ടി: പുളിക്കൽ ബസ് സ്റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. [...]