ഉംറ തീർഥാടനത്തിനെത്തിയ യുവതി മക്കയിൽ മരിച്ചു
കോതമംഗലം: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോതമംഗലം സ്വദേശി മക്കയിൽ മരിച്ചു. ആയക്കാട് ആലക്കട മുഹമ്മദിന്റെയും ജാസ്മിന്റെയും പുത്രി സാലിമ (24) ആണ് മരിച്ചത്.
ഉംറ തീർഥാടനത്തിനായി ഈ മാസം ഒന്നിനാണ് സാലിമ പെരുമ്പാവൂർ അൽ ബ് രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്. മുഹമ്മദ് അസ് ലിം, സാലിഹ എ്നിവർ സഹോദരങ്ങളാണ്. മൃതദേഹം മക്കയിൽ മറവുചെയ്യും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വാഹനം കാത്ത് റോഡരികിൽ നിന്ന മദ്രസ അധ്യാപകൻ അപകടത്തിൽ മരണപ്പെട്ടു
കൊണ്ടോട്ടി: പുളിക്കൽ ബസ് സ്റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. [...]