മലപ്പുറം കരിപ്പൂര്‍ അയനിക്കാട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളിയായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം കരിപ്പൂര്‍ അയനിക്കാട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളിയായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഒരുമിച്ചു ജോലിചെയ്യുന്ന തൊഴിലാളികള്‍ തമ്മില്വാക്കുതര്ക്കം മൂത്തതോടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗാള്‍ സ്വദേശിയായ ഖാദറലി ഷെയ്ഖ് (32) ആണു മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്കിനെ( കരിപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണു സംഭവം. വിമാനത്താവളത്തിലെ നിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണ് അതിഥി തൊഴിലാളികള്‍. ഇവര്‍ താമസിക്കുന്നതു വിമാനത്താവളത്തിനു സമീപപ്രദേശമായ അയനിക്കാടാണ്. താമസ സ്ഥലത്തിനു തൊട്ടടുത്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കല്ലുകൊണ്ട് തലയില്‍ അടിയേറ്റതാണ് ഗുരുതരമായി പരുക്കേല്‍ക്കാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കരിപ്പൂര്‍ പോലീസ് പറഞ്ഞു.
RECENT NEWS
വാഹനം കാത്ത് റോഡരികിൽ നിന്ന മദ്രസ അധ്യാപകൻ അപകടത്തിൽ മരണപ്പെട്ടു
കൊണ്ടോട്ടി: പുളിക്കൽ ബസ് സ്റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. [...]