പെരിന്തല്‍മണ്ണയില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്കി യുവതി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്കി യുവതി.
പാലക്കാട് സ്വദേശി ചളവറ പുലിയാനംകുന്ന് സ്വദേശി മുബീനയ്ക്കാണ് ആദ്യ പ്രസവത്തില്‍ നാല് കുട്ടികള്‍ ജനിച്ചത്. ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി.
എട്ടുമാസം തികഞ്ഞശേഷം ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍വഹാബ് ആണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ജനുവരി 16-ന് ആയിരുന്നു ശസ്ത്രക്രിയ – ആശുപത്രി അറിയിച്ചു. നാല് പേരും ആണ്‍കുഞ്ഞുങ്ങളാണ്. അയാന് ആദം, അസാന് ആദം, ഐ സിന് ആദം, അസ് വിന് ആദം എന്നിങ്ങനെയാണ് പേരുകള്‍ – തേജസ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
RECENT NEWS
വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം
മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, [...]