പ്ലസ് വൺ സീറ്റ് : ഫ്രറ്റേണിറ്റിയുടെ ജസ്റ്റിസ് റൈഡ് 27 ന് തുടങ്ങും
മലപ്പുറം: ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം’ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ‘ജസ്റ്റിസ് റൈഡ്’ വിളംബര വാഹന ജാഥ നടക്കും. മലപ്പുറം ജില്ലയുടെ രണ്ട് ഘട്ടങ്ങളായാണ് ജസ്റ്റിസ് റൈഡ് നടക്കുന്നത്.
ആദ്യ ഘട്ട ജാഥ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജംഷീൻ അബൂബക്കർ മെയ് 27 മുതൽ മെയ് 29 വരെ നടക്കും. പൊന്നാനി മണ്ഡലത്തിൽ നിന്ന് തുടങ്ങി തവനൂർ, തിരൂർ , താനൂർ , കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യാടനം നടത്തി വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി. എസ്. ഉമർ തങ്ങൾ ജാഥയുടെ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്ല മമ്പാട് എന്നിവർ ജാഥാ സ്ഥിരം അംഗങ്ങളുമാണ്.
ജാഥക്ക് 30 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ജാഥയുടെ ഭാഗമായി മലപ്പുറത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ , സാമൂഹ്യ പ്രവർത്തകർ, സാംസ്കാരിക നായകർ എന്നിവരെ സന്ദർശിക്കും. ജാഥയുടെ ഉദ്ഘാടനം ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി നുജൈം പി.കെ നിർവഹിക്കും.
പതിനേഴ്കാരിയുടെ മരണം, കരാട്ടെ മാസ്റ്റർക്ക് ജാമ്യമില്ല
രണ്ടാം ഘട്ട ജസ്റ്റിസ് റൈഡ് ജാഥ ജൂൺ ആദ്യ വാരത്തിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ ക്യാപ്റ്റനായും ജില്ലാ ജനറൽ സെക്രട്ടറി സാബിറാ ശിഹാബ് വൈസ് ക്യാപ്റ്റനായും നടക്കും . രണ്ടാം ഘട്ട ജാഥ മലപ്പുറം, കൊണ്ടോട്ടി , മങ്കട, മഞ്ചേരി, പെരിന്തൽമണ്ണ, വണ്ടൂർ , നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ പര്യാടനം നടത്തും.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]