മലപ്പുറത്തിന്റെ പുതിയ അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ

മലപ്പുറത്തിന്റെ പുതിയ അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ

മലപ്പുറം: മലപ്പുറം അസിസ്റ്റൻറ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ഐ.എ എസ് ബാച്ചിൽ ഉൾപ്പെട്ട ആര്യ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെങ്കിടേശ്വരൻ – മിനി ദമ്പതികളുടെ മകളാണ്. ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ മുമ്പാകെയാണ് അസി.കളക്ടർ ചുമതലയേറ്റത്.

ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ശുചിത്വം ഉറപ്പാക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം

Sharing is caring!