വയനാട്ടിൽ കാറപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്നു പേർ മരിച്ചു

വയനാട്ടിൽ കാറപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്നു പേർ മരിച്ചു

കൊണ്ടോട്ടി: വയനാട് വൈത്തിരിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുഴിമണ്ണ സ്വദേശികളായ കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.

കുഴിമണ്ണ നെരമക്കൽ വീട്ടിൽ ഉമ്മറിന്‍റെ ഭാര്യ ആമിനകുട്ടി (46), മക്കളായ ആദിൽ ഉമ്മർ (14), അമീർ ഉമ്മർ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ ദേശീയപാതയിൽ പഴയ വൈത്തിരിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി സ്കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മൈസൂരു സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്.

ബംഗളൂരുവിലേക്ക് പോകുന്ന ബസും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഉമ്മറിനെയും മകൾ അഷാനയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും സാരമായി പരിക്കേറ്റ മറ്റൊരു മകൻ അബ്ദുല്ല ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വൈത്തിരി സ്റ്റേഷൻ സി.ഐ ഉത്തംദാസിന്‍റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ നിന്നും 350 പവൻ കവർന്നു

Sharing is caring!