മുഖ്യമന്ത്രി നാട്ടിലിറങ്ങിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വി ഡി സതീശൻ

മലപ്പുറം: നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി നാട്ടിലിറങ്ങിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരുതല്‍ തടങ്കലെന്നും വി ഡി സതീശന് പറഞ്ഞു.
നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റോഡുകളുടെ ഉദ്ഘാടനം പി വി അന്‍വര്‍ നിര്‍വ്വഹിച്ച സംഭവത്തോടും വി ഡി സതീശന് പ്രതികരിച്ചു. പി എം ജി എസ് വൈ പദ്ധതി മുഖ്യമന്ത്രി വായിച്ചിട്ടില്ലെന്നും പി എം ജി എസ് വൈ പദ്ധതി എംപിമാരാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ നടപടിയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചത് വിലകുറഞ്ഞ രീതിയായിപ്പോയെന്നും വി ഡി സതീശന് പറഞ്ഞു.
സീതിഹാജി വിനയം കൈമുതലാക്കിയ നേതാവെന്ന് രാഹുൽ ഗാന്ധി, സീതിഹാജിയുടെ പ്രസംഗങ്ങൾ പ്രകാശനം ചെയ്തു
കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാനാകാതെ പോലീസ് നാണം കെട്ട് നില്‍ക്കുകയാണെന്നും പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശന് പരിഹസിച്ചു. സമയം കഴിഞ്ഞിട്ടും ബില്ലില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണറെ ശാസിച്ച സുപ്രീം കോടതി വിധിയോട് യുഡിഎഫ് യോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി