മത്സ്യതൊഴിലാളികളുടെ പരാതികൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും- രവി തേലത്ത്

താനൂർ: മത്സ്യതൊഴിലാളികൾക്കും തീരവാസികൾക്കും ഉള്ള പരാതികളും ആവശ്യങ്ങളും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. തീരദേശ യാത്രയ്ക്കിടയിൽ ചെട്ടിപ്പടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ 25 രൂപക്ക് ഒരു ലിറ്റർ മണ്ണെണ്ണ നൽകുമ്പോൾ കേരളത്തിൽ 120 രൂപയാണ് വാങ്ങുന്നത്.പല പദ്ധതികളും നടപ്പിലാക്കുന്നതിൽ അഴിമതിയും രാഷ്ട്രീയ പക്ഷപാതവും കാണിക്കുന്നെണ്ടെന്നും അവർ പരാതി പറഞ്ഞു.
കെ.ജനചന്ദ്രൻ മാസ്റ്റർ, ബി.രതീഷ്, ശ്രീരാഗ് മോഹൻ, റാഫി ചെട്ടിപ്പടി, ഹനീഫ താനൂർ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് അദ്ദേഹം കടപ്പുറത്ത് എത്തിയത്.
പാളം മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വയോധികനെതിരെ കേസ്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി