വേങ്ങര സ്വദേശി റിയാദിൽ മരണപ്പെട്ടു
റിയാദ്: മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കരിമ്പിലി സ്വദേശി തോട്ടക്കോട്ട് മുഹമ്മദ് എന്ന കുഞ്ഞാപ്പു (52) സൗദിയില്‍ മരിച്ചു. റിയാദിലും ദമാമിലും മജ്മയിലുമായി പത്ത് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. മജ്മയിലെ റൂമില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം. കോയക്കുട്ടി- ആയിഷ ദമ്പതികളടെ മകനാണ്. റജീനയാണ് ഭാര്യ. ലിസ്ന, ജെസ്നിന്, മുഹമ്മദ് മുസമ്മില്‍ മക്കളാണ്.
മയ്യിത്ത് മജ്മയില് ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മജ്മ കെഎംസിസി പ്രവര്‍ത്തകരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍, അശ്റഫ് ആളത്ത് എന്നിവരും രംഗത്തുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]