റിദാൻ ബാസിൽ കൊലക്കേസിൽ സുഹൃത്ത് മുഹമ്മദ് ഷാൻ അറസ്റ്റിൽ

റിദാൻ ബാസിൽ കൊലക്കേസിൽ സുഹൃത്ത് മുഹമ്മദ് ഷാൻ അറസ്റ്റിൽ

എടവണ്ണ: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാൻ (30) ആണ് അറസ്റ്റിലായത്. ചെമ്പക്കുത്ത് സ്വദേശി റിദാൻ ബാസിൽ കൊല്ലപ്പെട്ട കേസിലാണ് നാല് ദിവസത്തിന് ശേഷം ആദ്യ അറസ്റ്റ് നടക്കുന്നത്.

റിദാൻ കൊല്ലപ്പെട്ട രാത്രി മുഹമ്മദ് ഷാനും കൂടെയുണ്ടായിരുന്നു. രാത്രി വൈകി ഇയാൾ റിദാന്റെ വീട്ടുകാരെ ബന്ധപ്പെട്ട് റിദാൻ ചെമ്പക്കുത്തിലെ കുന്നിന് മുകളിൽ ഉണ്ടെന്നും താൻ അവിടെ നിന്നും പോന്നുവെന്നും അറിയിച്ചു. പിറ്റേ ദിവസവും റിദാൻ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുന്നിൽ മുകളിൽ മൃതദേഹം കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കൊണ്ടോട്ടിക്കാരൻ ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ
റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഒരു വർഷമായി ഇയാൾക്ക് കൊല്ലപ്പെട്ട് ആളിനോട് വൈരാ​ഗ്യമുണ്ട്. ഇരുവരും വാടകയ്ക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് 21ന് രാത്രി 9 മണിയോടെ പ്രതി റിദാനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അവിടെയത്തിയ ശേഷം റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് 10.30ന് എത്തുമെന്ന് അറിയിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യിക്കുകയും വെടിവെച്ച് കൊല്ലുകയുമായിരുന്നു. ഏഴു റൗണ്ടാണ് വെടിയുതിർത്തത് ഇതിൽ മൂന്നെണ്ണം റിദാന്റെ ദേഹത്ത് തറച്ചു. റിദാൻ മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം അവിടെ നിന്നും മടങ്ങും വഴി റിദാന്റെ ഫോൺ സീതിഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞു.

റിദാനെ പലവട്ടം വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭാര്യ മുഹമ്മദ് ഷാനെ വിളിച്ചെങ്കിലും തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് രാവിലെ റിദാന്റെ സഹോദരൻ കുന്നിൻ മുകളിൽ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

കേസ് റജിസ്റ്റർ ചെയ്ത പോലീസ് റിദാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും കാര്യമായ വിവരം ലഭിച്ചില്ല. ഒടുവിൽ തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തോക്ക് പ്രതിയുടെ വീടിന്റെ വിറക് പുരയിൽ നിന്നും പോലീസ് കണ്ടെത്തി. ഇയാളെ കൊലപാതകത്തിൽ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് നിലമ്പൂരിൽ ക്യാംപ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. ഡി വൈ എസ് പിമാരായ സാജു കെ എബ്രഹാം, സന്തോഷ് കുമാർ, കെ എം ബിജു, സി ഐ പി വിഷ്ണു, എസ് ഐമാരായ വിജയരാജൻ, അബ്ദുൽ അസീസ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മോഹൻദാസ്, സൈബർ സെൽ ഉദ്യോ​ഗസ്ഥരായ എ എസ് ഐ ബിജു, ശൈലേഷ് തുടങ്ങിയവരും, ഡാൻസാഫ് അം​ഗങ്ങളുമാണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!