പൊന്നാനി കടപ്പുറവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി സിനിമാ താരം ഷൈൻ ടോം ചാക്കോ

പൊന്നാനി കടപ്പുറവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി സിനിമാ താരം ഷൈൻ ടോം ചാക്കോ

പൊന്നാനി: താൻ ജനിച്ച് വളർന്നത് പൊന്നാനി കടപ്പുറത്താണെന്ന് പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ അടിയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്. നേരത്തെ തന്റെ കുടുംബം ഈ ഭൂഖണ്ഡത്തിൽ തന്നെയില്ലെന്ന് ഷൈൻ പറഞ്ഞിരുന്നു.

യുവനടൻമാർക്കിടയിൽ വ്യത്യസ്തമായ അഭിനയ ശൈലിയുമായി ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈൻ. ഇദ്ദേഹത്തിന്റെ അഭിമുഖങ്ങളിലെ തുറന്നു പറച്ചിലുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇതോടൊപ്പം തന്നെ വിവാദങ്ങളും നടനെ ചുറ്റി എപ്പോഴുമുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!