മലപ്പുറം തലക്കാട് വീടിന് തീയിട്ട സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം തലക്കാട് വീടിന് തീയിട്ട സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരൂര്‍: മകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം വീടിന് തീയിട്ട സംഭവത്തില്‍ പിതാവിനെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ബാബു താമസിച്ച് വരുന്ന സ്വന്തം വീടിനാണ് തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മണ്ണത്ത് അപ്പു തീയിട്ടത്.
തലക്കാട് തലൂക്കര എ.കെ.ജി സെന്റര്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് പിതാവ് അപ്പുവുമായി തര്‍ക്കത്തിലുള്ള വീട്ടില്‍ ബാബുവും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബാബു കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്നതിന്റെ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാബുവിന്റെ പിതാവ് അപ്പു തര്‍ക്കം മൂലം മംഗലത്തുള്ള മകളുടെ വീട്ടിലാണ് താമസിക്കുന്നത്. വീടിന് തീയിട്ട സമയത്ത് ബാബുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന് തീ ആളി പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തിരൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് വീടിന്റെ തീയണച്ചത്.

Sharing is caring!