എം.ഡി.എം.എ കടത്തിന്റെ മുഖ്യ കണ്ണിയായ മലപ്പുറത്തുകാരന്‍ പിടിയില്‍

എം.ഡി.എം.എ കടത്തിന്റെ മുഖ്യ കണ്ണിയായ മലപ്പുറത്തുകാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 43 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരി പട്ടര്‍ക്കുളം സ്വദേശി അത്തിമണ്ണില്‍ മുഹമ്മദ് അനീസിനെ (27) മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട വെള്ളില നിരവില്‍ വച്ചാണ് എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കാര്‍ സഹിതം കസ്റ്റഡിലെടുത്തത്.

ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എ ജില്ലയിലെത്തിച്ച് യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന ജില്ലയിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് അനീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ അബ്ദുള്‍ സലീം, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് ഫൈസല്‍, മുഹമ്മദ് അഷ്റഫ്, സി.പി.ഒമാരായ മുഹമ്മദ് സുഹൈല്‍, ഷിനോജ്, റിജേഷ്, സമീര്‍, വനിത എസ്.സി.പി.ഒ ആമിന, വനിത സിപിഒ റീന എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

തിരൂര്‍ : മദ്രസയില്‍ പോയി തിരിച്ചു വരുകയായിരുന്ന രണ്ടു കുട്ടികള്‍ക്കും രണ്ടു മുതിര്‍ന്നവര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം. കുരുടിശ്ശേരി ഹാരിസിന്റെ മകളും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ യെസ്സി (7), പറശ്ശേരി മുഹമ്മദ് ഹുസൈന്റ മകള്‍ നാനിയ (13) എന്നിവര്‍ക്കാണ് രാവിലെ മദ്രസ വിട്ട് വരും വഴി തിരൂര്‍ പുല്ലൂരിലെ എലിക്കാട്ടുപറമ്പ് അങ്ങാടിയില്‍ വച്ച് തെരുവുനായയുടെ കടിയേറ്റത്.
,പ്രദേശ വാസിയായ കുന്നത്ത് പറമ്പില്‍ കോയക്ക് (72) നേരെ വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് രാവിലെ പതിനൊന്നോടെ ആക്രമണമുണ്ടായത്. റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തിരൂര്‍ ചെമ്പ്ര സ്വദേശി കല്ലിടുമ്പില്‍ ജനാര്‍ദ്ദനന്‍(63) നായ വരുന്നത് കണ്ട് ബൈക്ക് നിറുത്തിയെങ്കിലും കാലില്‍ കടിയേറ്റു. പരിക്ക് പറ്റിയവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ഒരു ആടിനെയും നായ കടിച്ചു.

കാലത്ത് എട്ടോടെയാണ് കുട്ടികളെ നായ ആക്രമിച്ചത് . ഏഴ് വയസുകാരി യെസ്സിക്ക് മുഖത്താണ് പരിക്കേറ്റത്. നാസിയ നായയെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടെ നിലത്ത് വീണ് കാലിന്റെ എല്ല് പൊട്ടി. ഇതിനിടെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തിരൂരിനടുത്തുള്ള താനാളൂരില്‍ വച്ച് പിഞ്ചുകുഞ്ഞിനെ നായ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. തിരൂര്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും നായകളുടെ വിളയാട്ടമാണ് . കൂട്ടംകൂടിയും ഒറ്റയ്ക്കും നായകളുടെ നില്‍പ്പ് കണ്ടാല്‍ തന്നെ ഭയപ്പാടാണ് നാട്ടുകാര്‍ക്ക്.

Sharing is caring!