മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 

മലപ്പുറം: കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ അബ്ദുള്‍ അസീസ്, എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അബ്ദുള്‍ ഖാദറിനെ നേരത്തെ എടവണ്ണ സ്റ്റേഷനില്‍ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു . പിന്നാലെയാണ് സസ്പെന്‍ഷന്‍

ഈ മാസം 13 നാണ് കുഴിമണ്ണ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ഷിദിന് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദ്ദനമേറ്റത്. കുഴിമണ്ണ എച്ച്.എസ്.എസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു അതിക്രമം. സംഭവവുമായി അന്‍ഷിദിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

Sharing is caring!