സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; പോലീസ് സ്കൂട്ടര്‍ പിടികൂടി; നടപടി അന്യായമെന്ന് കാണിച്ച് മലപ്പുറത്തെ വിവരാവകാശ പ്രവര്ത്തകന് കോടതിയില്‍..!

മലപ്പുറം: സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരേ വിവരാവകാശ പ്രവര്ത്തകന് നല്കിയ പരാതിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മലപ്പുറം കാളികാവ് വെന്തോടംപടിയിലെ വെന്തോടന്‍ വീരാന്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്.
സ്കൂട്ടര്‍ പോലീസ് ഇന്‍സ്പെക്ടര്‍ തടഞ്ഞിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടിച്ചെന്നാരോപിച്ചാണ് തടഞ്ഞത്. വണ്ടി എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തിച്ചില്ലെങ്കില് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. സ്റ്റേഷനിലെത്തിച്ച വാഹനം വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടയ്ക്കാമെന്ന വാദവും പോലീസ് പരിഗണിച്ചില്ല. പോലീസ് അനധികൃതമായി വാഹനം പിടിച്ചുവെച്ചിരിക്കുന്നുവെന്നാണ് പരാതി.
രേഖകളുടെ അഭാവം, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡി.ജി.പി.യുടെ കര്‍ശന നിര്‍ദേശമുണ്ടെന്ന് ഇദ്ദേഹം. അതേസമയം, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധയോടെ
വാഹനമോടിച്ചുവെന്നു കാണിച്ച് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി