13കാരിക്ക് പീഡനം : 41 കാരനെ റിമാന്റ് ചെയ്തു

13കാരിക്ക് പീഡനം : 41 കാരനെ റിമാന്റ് ചെയ്തു

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി പതിമൂന്നുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പോത്തുകല്‍ പൊലീസ് അറസ്റ്റു ചെയ്ത 41കാരനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുറുമ്പലങ്ങോട് നീലഞ്ഞി ചുണ്ടിയന്‍മൂച്ചി സറഫുദ്ദീനെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. 2022 ജൂലൈ മാസത്തിലെ വിവിധ ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ കുറുമ്പലങ്ങോട് കൈപ്പിനി അമ്പലപൊയിലിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. കുട്ടിയില്‍ നിന്നും പീഡന വിവരമറിഞ്ഞ സ്‌കൂള്‍ അധ്യാപകരാണ് പോത്തുകല്‍ പൊലീസിലെത്തി പരാതിപ്പെട്ടത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!