മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (2022 ഓഗസ്റ്റ് മൂന്ന്) ജില്ലാകലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍
വി. അബ്ദുറഹിമാന്‍ സല്യൂട്ട് സ്വീകരിക്കും

സ്വാന്ത്ര്യദിനത്തില്‍ കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സല്യൂട്ട് സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ട് മുതല്‍ എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും.  വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റ് നേത്യത്വം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക.
രാവിലെ സിവില്‍ സ്റ്റേഷന്‍ പരിസരം മുതല്‍ പരേഡ് ഗ്രൗണ്ട് വരെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ പരിപാടി ജില്ലയിലും വിപുലമായി നടപ്പിലാക്കും. കുടുംബശ്രീയ്ക്കാണ് ദേശീയപതാക നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല.  ഒന്നര ലക്ഷത്തോളം പതാകകള്‍ സ്‌കൂളുകള്‍ വഴി ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം അഡീഷന്‍ എസ്.പി എം.സുകുമാരന്‍, സൈനീക വെല്‍ഫെയര്‍ ഓഫീസര്‍ മുഹമ്മദ് അസ്‌ലം, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റെജില്‍, ടി.മുരളി, കെ.ലത, എസ്.ഹരികുമാര്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!