പണംകൊയ്യാന്‍ കഞ്ചാവ് കടത്തിനിറങ്ങി മലപ്പുറം മൊറയൂരിലെ ദമ്പതികള്‍

പണംകൊയ്യാന്‍ കഞ്ചാവ് കടത്തിനിറങ്ങി മലപ്പുറം മൊറയൂരിലെ ദമ്പതികള്‍

മലപ്പുറം: കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്നും, കഞ്ചാവും എത്തിച്ച് നല്‍കി ദമ്പതികള്‍. കഞ്ചാവും മയക്കുമരുന്നും വില്‍പന നടത്തിയാല്‍ വേഗത്തില്‍ പണം സമ്പാനിക്കാനാകുമെന്നു പറഞ്ഞുകേട്ടാണ് ദമ്പതികള്‍ ഈ പണിക്കിറങ്ങിയത്. കഞ്ചാവ് വില്‍പന മൊത്തക്കച്ചവടവും ചെറിയ രീതിയിലുള്ള കച്ചവടങ്ങളും പരീക്ഷിച്ച സംഘം യുവാക്കള്‍ക്കാണ് ആവശ്യമായ മയക്കുമരുന്നും, കഞ്ചാവും അവസാനം എത്തിച്ച് നല്‍കിയിരുന്നത്. ഇവര്‍ സാധനങ്ങള്‍ നല്‍കുമ്പോള്‍ വേഗത്തില്‍തന്നെ പണം ലഭിക്കുന്നതും ചോദിക്കുന്ന പണം നല്‍കുന്നതിനാലാണു ഈ രീതി സ്വീകരിച്ചത്. അവസാനം പിടിവീണത് അന്വേഷണ സംഘം മയക്ക് മരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചതോടെ…
കഞ്ചാവും, മയക്കുമരുന്നുകളുമായി ദമ്പതികളടക്കം മൂന്ന് പേര്‍ മലപ്പുറം മൊറയൂരില്‍ പിടിയില്‍. എക്സൈസ് വകുപ്പിന്റെ സംയുക്ത സ്‌ക്വാഡാണ് പ്രതികളായ മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26),കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്മാന്‍(56),ഭാര്യ സീനത്ത് (50) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 75 കിലോ കഞ്ചാവും,52 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്നും കണ്ടെടുത്തു. ഉത്തര മേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജിന്‍സ്, മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡ്, മലപ്പുറം എക്സൈസ് റെയിഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം മയക്ക് മരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ വലയിലാക്കിയത്.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പന നടുത്തുന്ന സംഘമാണ് ഇവരെന്ന് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു.കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്നും,കഞ്ചാവും എത്തിച്ച് നല്‍കുകയാണ് ഇവരുടെ രീതി.പിടിയിലായ ഉബൈദുല്ലയുടെ ബൈക്കില്‍ നിന്നും അബ്ദുറഹ്മാന്റെ വീട് ,കാറ് എന്നിവടങ്ങളില്‍ നിന്നുമാണ് ലഹരി കണ്ടെടുത്തത്.കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മഞ്ചേരി എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി എസ് പറഞ്ഞു.
എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ പി.കെ മുഹമ്മദ് ഷഫീഖ്
ടി.ഷിജുമോന്‍,പ്രിവന്റീവ് ഒഫീസര്‍ പ്രദീപ് കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.അഖില്‍ ദാസ് ,കെ.എസ്.അരുണ്‍ കുമാര്‍്,മലപ്പുറം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ഇ.ടി ഷിജു ,പ്രിവന്റീവ് ഓഫീസര്‍മാരായ ഒ.അബ്ദുല്‍ നാസര്‍ ,പി.പ്രാശാന്ത്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.റെജിലാല്‍ എം.പ്രിയേഷ് ,കെ.വി രജീഷ് ,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എല്‍ വിനിത, മലപ്പുറം സ്‌ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി,സജിപോള്‍,അച്യുതന്‍,ഷബീര്‍, മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫീസര്‍ ലതീഷ് പി നിലമ്പുര്‍,റെയിഞ്ച് സിവില്‍ എക്സൈസ് റൈഞ്ച് ഓഫിസ് സി.ടി ഷംനസ് മഞ്ചേരി സര്‍ക്കിള്‍ ഓ

 

Sharing is caring!